എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയും; സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളെ  അറിയിക്കാറില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി

എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപിയും പിജെ ജോസഫ് എംഎല്‍എയും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ് എംപി എംഎം മണിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളെ ആരും അറിയിക്കാറില്ല. കിന്‍ഫ്ര പാര്‍ക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. കിന്‍ഫ്ര എംഡി പിന്നീടാണ് തന്നെ വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ വിദേശത്ത് മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നതായും ഡീന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലം എംഎല്‍എ പിജെ ജോസഫ് പത്രത്തിലൂടെയാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നതായി അറിഞ്ഞത്. ഉദ്ഘാടന പരിപാടിയുടെ ആലോചന യോഗം പോലും നടത്തിയിരുന്നില്ല. രണ്ടാം യുപിഎ സര്‍ക്കാരാണ് സ്‌പൈസസ് പാര്‍ക്ക് അനുവദിച്ചതെന്നും പിജെ ജോസഫ് എംഎല്‍എയുടെ ശ്രമ ഫലമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാര്‍ക്ക് വരുന്നതെന്നും ഡീന്‍ ആരോപിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം