അർജുനെ ഏറ്റുവാങ്ങി ജന്മനാട്; വിലാപയാത്രയെ അനുഗമിച്ചത് നൂറുകണക്കിനാളുകൾ

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി. അർജുന്റെ മൃതദേഹം ജന്മനാടായ കണ്ണാടിക്കലിലെത്തി. അർജുനെ അവസാനമായി കാണാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്. 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിൽ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങൽ വിദഗ്ധന്‍ ഈശ്വർ മാൽപെയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു.

തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെയാണ് കോഴിക്കോട് ജില്ലയിൽ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങിയത്.

ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽ നിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.

Latest Stories

'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ല, പിണറായി വിജയൻ സംഘി'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ഇത് പെരുമാളോടെ പൊണ്ടാട്ടി, വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ഇളയരാജയുടെ ഈണത്തില്‍ 'വിടുതലൈ 2' ഗാനം

'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് കളക്ടർ; കോടതിയിലേക്കെന്ന് സിപിഎം

മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം; ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കും; ക്ലിനിക്കുകള്‍ ആരംഭിച്ച് ഇറാന്‍; ഭരണകൂട ഭീകരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍

'സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നു'; വിമർശനവുമായി പി സതീദേവി

"അന്ന് അങ്ങനെ ചെയ്തതിൽ ഖേദിക്കുന്നു" - ഖത്തർ ലോകകപ്പിൽ നടന്ന സംഭവത്തെ കുറിച്ച് ജർമൻ ക്യാപ്റ്റൻ ജോഷുവ കിമ്മിച്ച്

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി