രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ഞാന്‍ ആകാംക്ഷാഭരിതനാണെന്നും കേരളത്തിലെ 11 ജില്ലകള്‍ക്ക് പ്രയോജനകരമായ വന്ദേ ഭാരത് സര്‍വീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
ഞാന്‍ ഏപ്രില്‍ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ആകാംക്ഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും തറക്കല്ലിടും, അത് ഊര്‍ജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാകും- മോദി ട്വീറ്റില്‍ പറഞ്ഞു.