കേന്ദ്രത്തിന്റെ പക ഒരു ഭാഗത്തും കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്തും; സാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസ്സില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

സാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അര്‍ഹമായ ഗ്രാന്റുകള്‍ കുറച്ചും മറ്റ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്. കേന്ദ്രത്തിന് വൈരാഗ്യമാണ്.

ഗ്രാന്റുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ ക്ഷേമപെന്‍ഷന്‍ കുടിശിക 600 കോടിയായിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരാണ് കൊടുത്തു തീര്‍ത്തത്. ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷനേതാവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രത്തിനെതിരായ സമരങ്ങളുടെ കൂടെ നില്‍ക്കുന്നില്ല. കേന്ദ്രത്തിന്റെ പക ഒരു ഭാഗത്തും കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്തും. ഈ പ്രശ്നങ്ങളുടെ പ്രതിസന്ധി നമ്മുടെ നാട് നേരിടുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ക്ഷേമപെന്‍ഷന്‍ തകര്‍ത്ത് കളയാം എന്ന് ആരും ചിന്തിക്കേണ്ടന്നും പിണറായി പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ