സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു, പ്രതികാരം തന്റെ രീതിയല്ല: ഉമ്മൻചാണ്ടി

സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ​ഗണേഷ് കുമാറാണെന്ന കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഗണേഷിൻറെ ബന്ധുവുമായ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം പുറത്തുവരും, അത് എല്ലാവർക്കും അറിയാം എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാർ കേസിന്റെ അന്വേഷണത്തിനായി വലിയ സാമ്പത്തിക ബാദ്ധ്യത അന്ന് തന്നെ ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല, കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ. ബാലകൃഷ്ണ പിള്ളയുടെയും ​ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു. സരിതയെ കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് ശരണ്യ മനോജ് കുമാർ പറയുന്നത്. കൊല്ലം തലവൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് യോ​ഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.

അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരിയായ സരിത എസ് നായർ നിഷേധിച്ചു. അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെന്ന് സരിത പ്രതികരിച്ചു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ