'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

ആശാവർക്കർമാരെ താൻ കണ്ടത് ആത്മാർത്ഥതയോടെയാണെന്നും ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനെ താൻ കുറ്റംപറയില്ലെന്നും ഇക്കാര്യത്തിൽ എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളത് ജെപി നദ്ദ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ആശാവർക്കർമാരുടെ സമരം പരിഹരിക്കലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നതാണ്‌ താൻ നേരത്തെ തന്നെ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ താൻ പറഞ്ഞത് ദുർവാഖ്യാനം ചെയ്തു‌ എന്നും മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. അതേസമയം ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തിൽ താൻ ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. താൻ തൻ്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങൾ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Latest Stories

ഇനി മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; ട്രാന്‍സാക്ഷന്‍ ചാര്‍ജ് 23 രൂപയാക്കാന്‍ ആർബിഐ, മെയ് 1 മുതൽ പ്രാബല്യത്തില്‍

സിനിമയില്‍ മാറ്റം വരുത്താന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്, തല്‍ക്കാലം ചില കാര്യങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്: ഗോകുലം ഗോപാലന്‍

'എമ്പുരാൻ രാജ്യ വിരുദ്ധ ചിത്രം, ഹിന്ദുക്കളെ നരഭോജികളാക്കി; പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ട, മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചു': ആർഎസ്എസ് മുഖപത്രം

'മുസ്ലിം സമൂഹത്തെയും കോൺഗ്രസിനെയും നശിപ്പിച്ചു'; രാജ്യത്ത് ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്നത് സുഡാപ്പികളെന്ന് അഖിൽ മാരാർ

IPL 2025: പേരിലെ കലി കൈയിൽ വെച്ചാൽ മതി, എന്നോട് വേണ്ട; ഖലീൽ അഹമ്മദിനോട് മത്സരശേഷം കലിപ്പായി കോഹ്‌ലി; വീഡിയോ കാണാം

തലമുടിവെട്ടാനെത്തിയ 11കാരനെ പീഢിപ്പിച്ചു; പാലക്കാട് ബാർബർ അറസ്റ്റിൽ

ഭൂചലനത്തിൽ മരണം 1002 കടന്നു; മ്യാൻമറിലും ബാങ്കോങ്കിലും രക്ഷാപ്രവർത്തനം തുടരുന്നു

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടി, 'എമ്പുരാനി'ല്‍ ഗോധ്ര പരാമര്‍ശമില്ല: സെന്‍സര്‍ ബോര്‍ഡ് അംഗം

‘പി പി ദിവ്യ മാത്രം പ്രതി, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം ആസൂത്രിതം'; നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: ധോണിയെ ഇനിയും ന്യായയീകരിക്കുന്നവർ അന്ധമായ ആരാധന ഉള്ളവർ മാത്രം, ചെന്നൈ അയാളെ ഉപയോഗിക്കുന്നത് ആ കാര്യത്തിന് മാത്രം; പോയിന്റുകൾ ചർച്ചയാകുന്നു