'ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവും'; ഫേസ്ബുക് പേജിൽ വീഡിയോ വന്നതിൽ രാഹുൽ മാങ്കൂട്ടത്തിൽ

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം പത്തനംതിട്ടയുടെ ഫേസ്ബുക് പേജിൽ വന്ന സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവും. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ്ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോൾ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നിൽക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ 63,000 ഫോളോവേഴ്സുളള പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. എന്നാൽ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് പിന്നീട് ജില്ലാ സെക്രട്ടറി തിരുത്തി. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് പുതിയ വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു.

Latest Stories

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ

പോളിങില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിങ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ കോഴിക്കോട് വരുന്നു? നിർണായക സൂചന നൽകി ക്ലബ് സിഇഒ

വിറ്റുവരവില്‍ കുതിച്ച് കല്യാണ്‍: 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന് ലാഭം 308 കോടി രൂപ

ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല; കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മിലെന്ന് കെ സുരേന്ദ്രന്‍