'സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല, സർക്കാർ ആരെയും സംരക്ഷിക്കില്ല'; എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്‍

ആർക്കെതിരെ ആരോപണം വന്നാലും അതിൽ വസ്തുത ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍. ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ലെന്നും നടപടികൾ കൃത്യതയോടെ നടപ്പിലാക്കുമെന്നും ടി.പി രാമകൃഷ്ണ ൻ പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാർ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണന്‍.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെ മാറ്റിയേ തീരു എന്ന നിലപാടിലാണ് സിപിഐ ഉള്ളത്. സർക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയത്തിൽ ഗൗരവമുള്ള ഇടപെടലുണ്ടാകണമെന്നാണ് സിപിഐയുടെ ആവശ്യം. മുന്നണി നേതൃത്വത്തെയും സിപിഎം നേതൃത്വത്തേയും ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലയെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു എന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

അതേസമയം തൃശൂർപൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന് മുന്നിലുണ്ടെന്നും അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കുമെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ല. തന്‍റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്