ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ വീട്ടിൽ റെയ്‌ഡ്, പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി, സുകാന്ത് ഇപ്പോഴും കാണാമറയത്ത്

തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അതേസമയം സുകാന്ത് ഇപ്പോഴും കാണാമറയത്താണ്.

തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പൊലീസാണ് റെയ്‌ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പൊലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. അതേസമയം സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.

ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചത്. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്.

എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവർത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നൽകിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകൾ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.

Latest Stories

അമേരിക്കന്‍ പ്രസിഡന്റിനെ പാര്‍ട്ടി നിരീക്ഷിക്കുന്നു; ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള നയത്തില്‍ സിപിഎം ഉടന്‍ നിലപാട് എടുക്കുമെന്ന് എംഎ ബേബി

'രോഗി ആണെന്ന് കാണിച്ച് മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു, അഖിലേന്ത്യാ കമ്മിറ്റി എന്നെ മാറ്റില്ലെന്ന് ഉറപ്പാണ്'; കെ സുധാകരൻ

ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് അറിയില്ല: ദിലീപ്

IPL 2025: നിന്ന് വിയർക്കാതെ ഇറങ്ങി പോടാ ചെക്കാ, അമ്പയറുമായി തർക്കിക്കുന്നതിനിടെ ചെന്നൈ താരങ്ങളുമായി കൊമ്പുകോർത്ത് ടിം ഡേവിഡ്; വീഡിയോ കാണാം

'1984 ൽ സംഭവിച്ചത് തെറ്റ്, കോൺഗ്രസ് ചരിത്രത്തിൽ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷം'; രാഹുൽ ഗാന്ധി

ബേസില്‍ കാരണം ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും, അദ്ദേഹം വീക്ക്‌ലി സ്റ്റാര്‍: കീര്‍ത്തി സുരേഷ്

'ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല'; എം എ ബേബിയുടെ ട്രംപിന്റെ നിലപാട് നിരീക്ഷിച്ച് സിപിഎം എന്ന പ്രതികരണത്തെ ട്രോളി വി ടി ബല്‍റാം

പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കുന്നു; സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്ന് എംഎ ബേബി

പത്മശ്രീ കെവി റാബിയ അന്തരിച്ചു; വിടവാങ്ങുന്നത് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക

RCB VS CSK: ഇത് എന്തോന്ന് പൊള്ളാർഡും സ്റ്റാർക്കും ആവർത്തിക്കാനുള്ള മൂഡ് ആണോ നിങ്ങൾക്ക്, വീണ്ടും കോഹ്‌ലി ഖലീൽ ഏറ്റുമുട്ടൽ; ഇത്തവണ ചൊറിഞ്ഞത് ചെന്നൈ താരം