ഇബ്രാഹിംകുഞ്ഞും മകനും കളമശ്ശേരിയില്‍ മത്സരിക്കേണ്ട: മുസ്ലിം ലീഗ് നേതൃയോഗത്തിൽ ജില്ലാ കമ്മിറ്റി

കളമശ്ശേരി സിറ്റിംഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും. ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇരുവർക്കും മണ്ഡലത്തില്‍ ജയസാധ്യത കുറവാണ്. കൂടാതെ ഇവരുടെ സ്ഥാനാർത്ഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു.

കെ.എം.ഷാജിയെ കാസര്‍ഗോട് മത്സിരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍ഗോട് ജില്ലാ കമ്മിറ്റിയും നേതൃയോഗത്തിൽ എതിര്‍പ്പ് അറിയിച്ചു. മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയർന്നിട്ടുണ്ട്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ക്രോഡീകരിച്ച്‌ കഴിഞ്ഞ് പത്താം തിയതിക്ക് ശേഷമാകും അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest Stories

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്