ഇടമലയാര്‍ ഡാമിന്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കു വര്‍ദ്ധിച്ചതിനാലും, റൂള്‍ ലവല്‍ നിലനിര്‍ത്തുന്നതിനുമായി ഇന്ന് രാവിലെ 11 മണി മുതല്‍ രണ്ടു ഗേറ്റുകള്‍ 50 സെ.മീ വീതം ആരംഭത്തില്‍ തുറന്ന്, പിന്നീട് ഉയര്‍ത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റര്‍ മുതല്‍ 125 ഘനമീറ്റര്‍ വരെ വെള്ളം സെക്കന്റില്‍ ഒഴുക്കിവിടുന്നതായിരിക്കും. നദി തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാദ്ധ്യത. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും കോമോറിന്‍ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.