ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്.
കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ടു കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയത്തിയായിരുന്നു സിപി മാത്യുവിന്റെ പ്രസംഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കുമെന്നും ഡിസിസി പ്രസിഡന്റ് ഭീഷണി മുഴക്കി.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സിപിഎമ്മില്‍ ചേര്‍ന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍.
അടുത്ത കാലത്ത് മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇടുക്കിയില്‍ യുഡിഎഫിന് നഷ്ടമായത്. തനിക്കെതിരായ പരാമര്‍ശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു.