'വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കുകയാണെങ്കില്‍ രാജ്യം തകരും'; വിമർശിച്ച് രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കുകയാണെങ്കില്‍ രാജ്യം തകരുമെന്ന് വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഒരുമിച്ച് ആര്‍എസ്എസിനെ തോല്‍പ്പിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ സംരക്ഷിക്കാന്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല്‍ പതുക്കെ ഈ രാജ്യം നശിക്കും. ആര്‍ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകും’, രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ മഹാകുംഭമേളയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം ഇന്ത്യയിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് ആധിപത്യം പുലര്‍ത്തുന്നുവെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞുകൊടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Latest Stories

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

L3 The Bigining: ഖുറേഷിയുടെ മൂന്നാമൂഴം; ടൈറ്റില്‍ 'അസ്രയേല്‍' എന്നോ? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?

കേരളത്തില്‍ ഈ പഞ്ചായത്തുകളില്‍ മാത്രം, ബില്ലിനെ ഭയക്കാതെ വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കാം; അറിയാം ജനങ്ങളുടെ പണം ജനങ്ങളിലേക്കെത്തുന്ന പഞ്ചായത്തുകള്‍