'അടിച്ചാല്‍ തിരിച്ചടിക്കും', അക്രമികളുടെ വീട്ടുകാര്‍ ഇരുട്ടില്‍ തന്നെ; നഷ്ടപരിഹാരം നല്‍കാതെ പിന്നോട്ടില്ലെന്ന് കെഎസ്ഇബി

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി അധികൃതര്‍. വീട്ടുകാര്‍ അക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കെഎസ്ഇബി മാനേജ്‌മെന്റ്. പരാതിക്കാര്‍ നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്. ഓഫീസ് ആക്രമിക്കുകയല്ല വേണ്ടത്. മറ്റുള്ളവരും ഇത് മാതൃകയാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

വീട്ടുകാര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി മുന്നോട്ട് പോകുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടന്നത്. ഓഫീസില്‍ അതിക്രമിച്ച് കയറി അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നാണ് പരാതി.

ആക്രമണത്തിന് പിന്നാലെ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് അക്രമികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ആക്രമണം നടത്തിയ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവിന് പിന്നാലെ വിച്ഛേദിച്ചത്.

കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്ക് എന്ന ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും മര്‍ദ്ദിച്ചു.

ഇതേ തുടര്‍ന്ന് തിരുവമ്പാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രകോപിതനായി അജ്മല്‍ ശനിയാഴ്ച രാവിലെ കൂട്ടാളി ഷഹദാദുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വനിതാ ജീവനക്കാരെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്ഇബി ആക്രമണത്തിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ