നേതൃത്വം വിളിച്ചാല്‍ സംസാരിക്കാം, പെരിങ്ങോട്ടുകുറിശേരി ഭരണം പോകില്ല; പാര്‍ട്ടി വിട്ട തീരുമാനത്തില്‍ അയഞ്ഞ് എ. വി ഗോപിനാഥ്

പാര്‍ട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത തള്ളാതെ ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ എ വി ഗോപിനാഥ്. തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളുന്നില്ലെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി വിട്ടതെന്തിനെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ആത്മാവ് ചോദിച്ചിരുന്നെങ്കില്‍ താന്‍ തിരിച്ചു ചെല്ലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ കോണ്‍ഗ്രസിനായി തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് പറഞ്ഞു. നെഹ്‌റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ഗോപിനാഥ് പാര്‍ട്ടിയുമായി ഉടക്കിയത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

അനില്‍ അക്കരയുടെ എച്ചില്‍ പരാമര്‍ശത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കിയാലും അഭിമാനം എന്ന പരാമര്‍ശം ഗോപിനാഥ് നടത്തിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. മുന്‍ മന്ത്രി എ.കെ ബാലന്‍ ഗോപിനാഥിനെ സിപിഐഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണസമിതി നിലവിലെ അഞ്ചുവര്‍ഷവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം