മേയറെ മാറ്റിയില്ലെങ്കില്‍ ഭരണം നഷ്ടപ്പെടും, പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; ആര്യ രാജേന്ദ്രന് അന്ത്യശാസനം നല്‍കി സിപിഎം

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. മേയര്‍ക്ക് തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ സിപിഎം ഒരു അവസരം കൂടി നല്‍കാനാണ് ജില്ലാ കമ്മിറ്റിയില്‍ തീരുമാനം. ഭരണത്തിലെ വീഴ്ചകള്‍ അധികാരം നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍.

മേയറെ മാറ്റിയില്ലെങ്കില്‍ തിരുവനന്തപുരം നഗരസഭയിലെ ഭരണം നഷ്ടപ്പെടുത്തുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. അതേസമയം മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. കോര്‍പ്പറേഷന്‍ ഭരണവും ആര്യ രാജേന്ദ്രന്റെ പെരുമാറ്റവും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനത്തിന് വിധേയമായി.

ആര്യ രാജേന്ദ്രന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതിന്റെ കാരണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ വിവാദത്തിലും ആര്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ബസിലെ മെമ്മറി കാര്‍ഡ് ലഭിക്കാതിരുന്നത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് അവമതിപ്പുണ്ടാക്കി. മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും സംഭവത്തില്‍ പക്വത കാണിച്ചില്ല. മേയറും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!