ജോലി തീര്‍ത്തില്ലെങ്കില്‍ കൂലി കുറയും; തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി

മഹാത്മാഗാന്ധി തൊഴിലുറുപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. നടത്തിപ്പു ചുമതലയുള്ള മേറ്റുമാര്‍ക്ക് അധികച്ചുമതലകള്‍ നല്‍കി. ജോലി തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ മസ്റ്റര്‍റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഞ്ചു പേര്‍ മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ചെയ്യേണ്ട ജോലി, പൂര്‍ത്തിയാക്കിയത് എന്നിവ രേഖപ്പെടുത്താനും ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും ലീഡറെ നിയമിക്കും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലി അന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബാക്കി വന്ന ജോലി അടുത്ത ദിവസം തീര്‍ത്തില്ലെങ്കില്‍ കൂലി കുറയ്ക്കും.

ചെയ്ത ജോലികളും ചെയ്യേണ്ടിയിരുന്നതുമായ ജോലിയുടെ കണക്കുകളും എന്‍ജിനിയര്‍ പരിശോധിക്കണം .മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തില്‍ ഇരുപതിലധികം തൊഴിലാളികളുള്ള എല്ലാ ജോലിയുടെയും ഹാജര്‍ രേഖപ്പെടുത്തണം. എം ബുക്കിലുള്ള അളവിന് ആനുപാതികമായ വേതനം മാത്രമെ നല്‍കാവൂവെന്നുമാണ് പുതുക്കിയ നിര്‍ദേശത്തിലുള്ളത്.

Latest Stories

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ