തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ട; കടുത്ത നിലപാടുമായി എന്‍സിപി; ശരത് പവാറുമായി ഇന്നും കൂടിക്കാഴ്ച്ചകള്‍; വഴങ്ങാതെ എകെ ശശീന്ദ്രന്‍

സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും, തോമസ് കെ തോമസും ചര്‍ച്ച നടത്തി. ശരത് പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സംസാരിച്ചത് പാര്‍ടി കാര്യങ്ങള്‍ മാത്രമാണെന്നും തന്റെ കാര്യങ്ങളെല്ലാം ശരത് പവാറിനെ അറിയിച്ചു. ഇന്ന് നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രിമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പിസി ചാക്കോയും തോമസ് കെ തോമസും ഇന്നും ശരത് പവാറുമായി ചര്‍ച്ച നടത്തും.

ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനാണ് നീക്കം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.

അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

ബഹിരാകാശത്ത് നിന്നൊരു സാന്റ; ക്രിസ്‌തുമസ് ആഘോഷങ്ങളുമായി സുനിത വില്യംസും കൂട്ടാളിയും, ചിത്രങ്ങൾ പുറത്തുവിട്ട് നാസ

സൂപ്പർ താരത്തെ മാതൃകായകൻ കോഹ്‌ലിയോട് ആവശ്യവുമായി സുനിൽ ഗവാസ്‌ക്കർ, അതിന്റെ ആവശ്യമില്ല എന്ന് തകർപ്പൻ മറുപടി നൽകി പരിശീലകൻ ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ലിസ്റ്റിന്‍ വെറുതെ തള്ളിയതാണ്, ജന ഗണ മനയ്ക്ക് രണ്ടാം ഭാഗം ആലോചിച്ചിട്ടേയില്ല: സുരാജ് വെഞ്ഞറമൂട്

എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി; മക്കളുടെ ഹർജി തള്ളി

എമിലിയാനോ മാർട്ടിനെസ്സ് വേറെ ലെവൽ; ഫിഫയുടെ മികച്ച ഗോൾ കീപ്പർ പുരസ്‌കാരം അർജന്റീനൻ താരത്തിന് സ്വന്തം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

ഇന്ത്യ അയക്കാത്ത ഹിന്ദി പടം ലിസ്റ്റില്‍, യുകെയുടെ എന്‍ട്രി ആയി 'സന്തോഷ്'; ഓസ്‌കര്‍ പട്ടികയില്‍ ലാപതാ ലേഡീസ് ഇല്ല

യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന് ക്രൂരമർദനം

BGT 2024: ഇന്ത്യൻ ബോളർമാർ പണി തുടങ്ങി; ഓസ്‌ട്രേലിയ അപകടത്തിൽ; തിരിച്ച് വരവ് ഗംഭീരമെന്നു ആരാധകർ

സൗജന്യ ചികിത്സയില്ല, ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയില്ല; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴി‌ഞ്ഞ് ആരോഗ്യ വകുപ്പ്