പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

സിപിഎമ്മിന് പിന്നാലെ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഐയും. ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ല. എല്ലാം ചീത്തപ്പണത്തിന്റെ ആള്‍ക്കാരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ കേട്ടില്ല. ഇപ്പോളത് ഏതോ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേള്‍ക്കുന്നു. ഇലക്ഷന്‍ കമ്മീഷന് ഇഷ്ടപ്പെട്ട പാര്‍ട്ടി അതാണെങ്കില്‍ നല്ലതല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി തര്‍ക്കത്തിലും ബിനോയ് വിശ്വം അഭിപ്രായം രേഖപ്പെടുത്തി. മുനമ്പത്ത് വര്‍ഗീയ സംഘര്‍ഷത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അവിടെ നിന്ന് ഒരാളെയും കുടിയിറക്കാന്‍ പാടില്ല. വഖഫ് ആയാലും ദേവസ്വം ബോര്‍ഡായാലും സര്‍ക്കാരിന് ഒരേ നിലപാടാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!