വിദ്യാര്‍ത്ഥികളുടെ ലഹരി ഉപഭോഗത്തിന് തടയിടാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് തീരുമാനം. പുതിയ അധ്യയന വര്‍ഷം മുതലാണ് പദ്ധതി നടപ്പിലാക്കുക.
എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകള്‍ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ കോളേജുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും സര്‍വകലാശാല വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് കേരള സര്‍വകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ ലഹരി പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള തീരുമാനം.
Read more
സംസ്ഥാനത്ത് സര്‍വകലാശാല ക്യാമ്പസുകളില്‍ ഉള്‍പ്പെടെ ലഹരി ഉപഭോഗം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊച്ചി കളമശ്ശേരി പോളി ടെക്‌നിക്ക് ക്യാമ്പസ് ഹോസ്റ്റലില്‍ നിന്ന് ഉള്‍പ്പെടെ ലഹരി പിടിച്ചെടുത്തിരുന്നു.