'പണം വേണമെങ്കിൽ തന്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ലൈംഗിക ആരോപണ പരാതിയിൽ കേസ് എടുത്ത് പൊലീസ്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയാണ് കേസ് എടുത്തത്. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

ഭർത്താവിൻ്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമുണ്ടത്. പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടു. ഔദ്യോഗിക റൂമിൽ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. നിവർത്തികേടുകൊണ്ടാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി ചെയർമാനെ സമീപിച്ചതെന്നും ചെയർമാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും യുവതി പറഞ്ഞു.

അതേസമയം ചെയർമാൻ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു. കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് താനും കുടുംബവും. പാർട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തിൽ പ്രതികരിക്കാതിരുന്നത്. ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നുകളെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍