മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി നടേശൻ. സതീശന് പക്വതയും മാന്യതയുമില്ലെന്നും സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ലെന്നും വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വി ഡി സതീശന്‍ സ്വയം നേതാവാകാന്‍ ശ്രമിക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാല്‍ മറ്റൊരു നേതാവിനും ഇത്രയും ധാര്‍ഷ്ട്യമില്ല. സ്വയം പ്രമാണിയാകാന്‍ ശ്രമിക്കുമ്പോള്‍ പ്രാണിയായി മാറുകയാണ്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശന്‍ തള്ളിയെന്നും വി ഡി സതീശൻ പറഞ്ഞു.

ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തല്‍ നടപടിക്ക് സതീശന്‍ തയ്യാറായത്. അഹങ്കാരത്തിന്റെ ആള്‍ രൂപമായി മുന്നോട്ടുപോയാല്‍ സതീശന്റെ രാഷ്ട്രീയ ജീവിതം സര്‍വനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അടക്കം എതിര്‍ത്ത് സതീശന്‍ സര്‍വജ്ഞന്‍ ആകാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ