വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ ഐഎച്ച്ആർഡി യോഗ്യതയിൽ ഭേദഗതി വരുത്തി; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺ കുമാറിനും ഐഎച്ച്ആർഡിയ്ക്കുമെതിരെ ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി ഐഎച്ച്ആർഡി യോഗ്യതയിൽ ഭേദഗതി വരുത്തിയെന്നാണ് ആരോപണം. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയിലാണ് ഭേദ​ഗതി വരുത്തിയത്.

അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയ്ക്ക് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് ഭേദഗതി വരുത്തിത്. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്. സംഭവത്തിൽ സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നേരത്തെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അരുൺ കുമാറിനെ ഐഎച്ച്ആർഡിയിൽ നിയമിച്ചതെന്ന പരാതി ഉയർന്നിരുന്നു. അഡീഷണൽ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നൽകിയതും നിയമ വിരുദ്ധമാണെന്ന കേസിൽ വിജിലൻസ് അന്ന് അരുൺ കുമാറിന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറായി അരുൺ കുമാർ നിയമിതനാകുന്നത് നയനാർ സർക്കാരിന്റെ കാലത്താണ്.

Latest Stories

അവന് 40-ലധികം ടെസ്റ്റ് സെഞ്ച്വറികളും ചില വ്യത്യസ്ത റെക്കോഡുകളും ലഭിക്കും: പ്രവചിച്ച് മാക്‌സ്‌വെല്‍

ആരോപണം അടിസ്ഥാന രഹിതം; താൻ ചികിൽസിച്ചത് ആദ്യത്തെ രണ്ട് മാസത്തിൽ, ആ സമയത്ത് വൈകല്യം കണ്ടെത്താൻ കഴിയില്ല: ഡോ പുഷ്പ

ഐപിഎല്‍ 2025 ലേലത്തില്‍ 5400 ശതമാനം ശമ്പള വര്‍ദ്ധന നേടിയ ഇന്ത്യന്‍ താരം, കളിക്കുക കോഹ്‌ലിക്കൊപ്പം

ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞു കൊണ്ടിരിക്കും, എങ്കിലും ഫ്യൂഡല്‍ നായകന്മാരെ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്: ഷാജി കൈലാസ്

ഇംഫാലിലേക്കും വാരണാസിയിലേക്കും അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കാം; ഓള്‍കാര്‍ഗോ ഗതി എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു

അവസാനം പെണ്ണ് കിട്ടി, 47-ാം വയസില്‍ തിരുമണം; ബാഹുബലി താരം വിവാഹിതനായി

'സര്‍ക്കാരിന് നാണക്കേട്'; സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാർക്ക് ഉടന്‍ നോട്ടീസ് നല്‍കും

വയനാട് എംപി ആയി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നവജാത ശിശുവിന് ഗുരുതര വൈകല്യം; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്

ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക