ഇലന്തൂര്‍ നരബലി ; കൂടുതല്‍ ഇരകളുണ്ടെന്ന് സംശയം, നായ്ക്കളെ ഉപയോഗിച്ച് തിരച്ചില്‍

നരബലി നടന്ന ഇലന്തൂരില്‍ വിശദപരിശോധനയ്‌ക്കൊരുങ്ങി അന്വേഷണസംഘം. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെ കൂടാതെ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാലാണിത്. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചായിരിക്കും പരിശോധന. നാളെ പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പിനും ആലോചനയുണ്ട്.

അതേസമയം, ഭഗവല്‍ സിങും ഷാഫിയും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പൊലീസ് ഷാഫിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

Read more

ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരില്‍ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല.