അനധികൃത സ്വത്ത് സമ്പാദനം: ഡി.വൈ.എസ്.പി ഹംസയുടെ ബിനാമി അറസ്റ്റില്‍ ; പിടിയിലായത് പാലക്കാട്ടെ പ്രാദേശിക സി.പി.ഐ.എം നേതാവ്

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വി. ഹംസയുടെ ബിനാമി അറസ്റ്റില്‍. പാലകക്കാട്ടെ സിപിഎം പ്രാദേശിക നേതാവായ മുഹമ്മദ്‌റാഫിയാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഹംസയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച് കള്ളത്തെളിവുകള്‍ ഉണ്ടാക്കിതിനാണ് അറസ്റ്റ്. ഡിവൈഎസ്പി ഹംസയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കി.

2019ലാണ് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിരുന്നു. വിജിലന്‍സിന്റെ കൊച്ചി സെല്ലാണ് ഇദ്ദേഹത്തിനെതിരായ അന്വേഷണം നടത്തുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ അഞ്ച് ബാങ്ക് അക്കൗണ്ട് രേഖകള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും. ഇതിനു പുറമേ ഡിവൈഎസ്പിയുടെ മകന്റെ സുഹൃത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും മട്ടാഞ്ചേരി സ്വദേശിയായ ഒരാളുടെ അക്കൗണ്ട് രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ പെടും.

2019 ജൂലൈ 11ന് ഇദ്ദേഹത്തിന്റെ പാലക്കാടുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് 9.65 ലക്ഷം രൂപയും നിക്ഷേപങ്ങള്‍ സംബന്ധിച്ച 60 രേഖകളും കണ്ടെത്തിയിരുന്നു. കിടപ്പു മുറിയില്‍ കട്ടിലിനടിയിലെ പ്രത്യേക അറയിലാണു പണം സൂക്ഷിച്ചിരുന്നത്. ഇന്‍ഷുറന്‍സ്, ഭൂമി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകളും പിടിച്ചെത്തു. 185 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിരുന്നു. നിക്ഷേപങ്ങള്‍ സംബന്ധിച്ച ഡയറിക്കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. 2009-2019 കാലഘട്ടത്തില്‍ ഹംസ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തല്‍.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ