അനധികൃത ക്വാറി ഖനനം; താമരശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കും കാല്‍ക്കോടിയോളം രൂപ പിഴ

അനധികൃത ക്വാറി ഖനനം നടത്തിയ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ ഖനനം നടത്തിയതിനാണ് കോഴിക്കോട് ജില്ല ജിയോളജിസ്റ്റ് പിഴ ചുമത്തിയത്. 23,53,013 രൂപയാണ് പിഴ. ഏപ്രില്‍ 30നകം പിഴയൊടുക്കണം എന്നാണ് ജിയോളജി വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയിലാണ് അനധികൃത ഖനനം നടത്തിയത്. ക്വാറിക്ക് അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോള്‍ ഇഞ്ചനാനി, ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് വികാരി ഫാദര്‍ മാത്യു തെക്കെടിയില്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.

2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ക്വാറിയില്‍ നിന്ന് 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതായി കണ്ടെത്തിയിരുന്നു. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്. ഇതിന്റെ 23,48,013 രൂപ പിഴയും, 5000 രൂപ കോമ്പൗണ്ടിങ് ഉള്‍പ്പടെയാണ് മൊത്തം പിഴത്തുക ഈടാക്കുന്നത്.

എന്നാല്‍ പളളിയുടെയും പളളിയുടെ കീഴിലുളള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായി മാത്രമാണ് കല്ല് ഉപയോഗിച്ചതെന്നാണ് പളളി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

'ഇനി ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സിന്റെ ബാധ്യത'; വി ടി ബൽറാം

വളര്‍ച്ചയില്‍ നേട്ടംകൊയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്; രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം; 35.48 ശതമാനം വര്‍ധന

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

'മുനമ്പം വിഷയം സമവായത്തിലൂടെയെ പരിഹരിക്കാനാകൂ'; വഖഫ് ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

'ബുള്‍ഡോസര്‍ രാജ് വേണ്ട, മുൻവിധിയോടെ നടപടി പാടില്ല'; പാർപ്പിടം ജന്മാവകാശമാണെന്ന് സുപ്രീം കോടതി

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്: ലാല്‍ജോസ്