15 കോടിയുടെ മരങ്ങൾ മുറിച്ചു കടത്തി, മരംകൊള്ള തടയുന്നതിൽ വീഴ്ച സംഭവിച്ചു; റവന്യൂ വകുപ്പിനെതിരെ വനം വകുപ്പ്

സംസ്ഥാനത്തെ മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെതിരെ വനം വകുപ്പിൻറെ റിപ്പോർട്ട്. അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഒമ്പത് ജില്ലകളിലായി 15 കോടിയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

റവന്യൂ ഉദ്യോഗസ്ഥര്‍ നിസംഗത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിമർശനമുണ്ട്.
ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ