നടപ്പാക്കുന്നത് ഏകപക്ഷീയമായ തീരുമാനം; കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍

വയനാട് ദുരന്തത്തിന്റെ മറവില്‍ നടക്കുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍. കരിമണല്‍ ഖനനം സംബന്ധിച്ച് ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

നടപ്പാക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണ്. വയനാട് ദുരന്തത്തിന്റെ മറവിലാണ് ഖനനമെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി ഇടപെട്ട് പരിശോധിക്കണമെന്നും കെസി കൂട്ടിച്ചേര്‍ത്തു. തീരദേശ മേഖലയ്ക്കും കുട്ടനാടിനും ഒരുപോലെ സംരക്ഷണം ആവശ്യമാണെന്നും തീരദേശപാതയുടെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.

നിലവിലുള്ള തീരദേശ പാത വികസിപ്പിക്കുകയാണ് ആവശ്യം. കെ-റെയില്‍ ഉള്‍പ്പെടെയുള്ളവ സങ്കല്പ പദ്ധതികളാണെന്നും കെസി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെയും കെസി ആക്ഷേപം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് അപഹാസ്യം. അടയാളങ്ങളും ചിഹ്നങ്ങളും പതിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ പണം ജനങ്ങളുടെ പണമാണെന്നും കെസി വ്യക്തമാക്കി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം