2016ൽ നേമത്ത് കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് വി. സുരേന്ദ്രൻ പിള്ള. കോൺഗ്രസ് വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. 2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻ പിള്ള.
ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്.
ചിലർക്ക് ജയിക്കാൻ ചിലരെ കുരുതികൊടുത്തു. നേമത്ത് ഒത്തുകളി ഉണ്ടായിരുന്നു. താൻ ദുർബല സ്ഥാനാർഥി ആയിരുന്നു എന്ന വിമർശനം തെറ്റാണ്. ദുർബല സ്ഥാനാർത്ഥി എന്ന വിമർശനം ഉന്നയിച്ചത് വോട്ട് കച്ചവടം മറയ്ക്കാനാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
നേമത്തെ കോൺഗ്രസ് പ്രവർത്തകരെക്കുറിച്ച് താൻ കുറ്റം പറയില്ലെന്നും എന്നാൽ നേതാക്കളെ കുറിച്ച് അങ്ങനെ അല്ലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. ഇക്കാര്യങ്ങൾ താൻ പറയാതെ തന്നെ കെ മുരളീധരന് അറിയാമെന്നും സുരേന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.