പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ (monson mavunkal) റിമാന്‍ഡ് കാലാവധി നീട്ടി. നവംമ്പര്‍ മൂന്നു വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം സിജെഎം കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇയാളെ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പിന് പുറമേ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസിട്ട് (pocso case) അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി പുറത്തുവരുന്നത് തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. മോന്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വാദം.
എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ഇയാള്‍ക്ക് വന്‍ തുക നല്‍കിയവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ കഴിഞ്ഞ ദിവസം പോക്‌സോ കേസ് കൂടി വന്നതോടെ മോന്‍സനുള്ള കുരുക്കു മുറുകി. ഇയാളുടെ സൗന്ദര്യവര്‍ധക സ്ഥാപനത്തില്‍ ജോലിക്കുനിന്ന സ്ത്രീയുടെ മകളെ പ്രായപൂര്‍ത്തിയാകും മുന്‍പു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. വിവാഹ വാഗ്ദാനവും പഠിക്കാന്‍ വേണ്ട സൗകര്യങ്ങളും ഇയാള്‍ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അറസ്റ്റ് ഉണ്ടാകുന്നതിന് രണ്ടു ദിവസം മുമ്പു വരെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പരാതി നല്‍കുന്നതിന് എതിരെ മോന്‍സന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. നടപടിയെടുക്കാതെ വന്നതോടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് പൊലീസാണ് പോക്‌സോ കേസെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പോക്‌സോ കേസില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കു ശേഷമായിരിക്കും അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുക. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തുകയും ആരോഗ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.