കൊച്ചിയിൽ അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാര്‍ യാത്ര; പ്രകോപനം റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത്

കൊച്ചി ചിറ്റൂരിൽ അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് കാർ യാത്ര. കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് പരാതി എടുത്തില്ലെന്നാണ് ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപംലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അക്ഷയുടെയും അച്ഛൻ്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാൻ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാൽ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിലുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി