കൊച്ചിയില്‍ ലഹരി കൈമാറി മടങ്ങും; യുവതി ഒരു കിലോഗ്രാം എംഡിഎംഎയുമായി അറസ്റ്റില്‍

എറണാകുളം ആലുവയില്‍ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു സ്വദേശിയായ മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറാണ് ആലുവയില്‍ അറസ്റ്റിലായത്. ആലുവ പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ എസ്പി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു യുവതിയില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎ. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം വില വരുന്ന ഒരു കിലോ എംഡിഎംഎ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നെത്തിക്കുന്ന ലഹരി ട്രെയിനില്‍ കൊച്ചിയിലെത്തിച്ച് പിറ്റേ ദിവസം തന്നെ തിരികെ പോകുന്നതാണ് സര്‍മീന്‍ അക്തറുടെ പതിവ് രീതി.

ജില്ലയിലെ യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരിക്കച്ചവടം നടത്തുന്നത്. പിടിയിലായ യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി അനില്‍, ആലുവ ഡിവൈഎസ്പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Latest Stories

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; അടുത്തമാസം പ്രക്ഷോഭം

'ദിവസേന നാലോ അഞ്ചോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു'; ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്, 2024ൽ 640 കേസുകൾ, ഏറ്റവും കൂടുതൽ യുപിയിൽ

ബിഗ് ബോസ് താരമടക്കമുള്ള സ്ത്രീകള്‍ ബാലയുടെ ഗസ്റ്റ് ഹൗസില്‍ എത്തി, എലിസബത്ത് പറഞ്ഞതെല്ലാം സത്യം..; നടനെതിരെ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍

IPL 2025: എന്തുകൊണ്ട് വിരാട് ആർസിബി നായകൻ ആയില്ല, ഒടുവിൽ അതിന് ഉത്തരവുമായി സഹതാരം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ

ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

മദ്യലഹരിയിൽ കിടപ്പ് രോഗിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ കസ്റ്റഡിയിൽ

കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്; ബുധനാഴ്ച പുലർച്ചെ ഫ്ലോറിഡ തീരത്ത് ഇറങ്ങും

ഓസ്‌കര്‍ വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്.. അമേരിക്ക യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല: കങ്കണ

'സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലിങ്ങൾക്ക്'; വിദ്വേഷ പരാമർശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം

അന്ന് ഷമി ഇന്ന് മകൾ, ഹോളി ആഘോഷിച്ചതിന് താരത്തിന്റെ പുത്രിയെ അധിക്ഷേപിച്ച് പുരോഹിതൻ; മുസ്ലീങ്ങൾ ഇങ്ങനെ ചെയ്യരുതെന്നും ഉപദ്ദേശം