കുന്നംകുളത്ത് വീട്ടില്‍ കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധു(55) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സംശയം.