മലപ്പുറം മേലാറ്റൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ മൂന്ന് പേരെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീര്‍ (26) എന്നിവരാണ് പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ് പീഡനത്തിന് ഇരയായത്. 11, 12, 14 വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്. കുട്ടികളെ താമസ സ്ഥലത്ത് നിന്ന് കാണാതായതോടെ ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പിന്നീട് ഇവരെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. ഇവര്‍ റിമാന്‍ഡിലാണ്.