മലപ്പുറത്ത് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മലപ്പുറത്ത് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസം ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിരുന്നു. ഇന്ന് രാവിലെ എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Read more

ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്തപ്പാടുകളുമുണ്ട്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എടവണ്ണ, വണ്ടൂർ, നിലമ്പൂർ സ്റ്റേഷനിലെ സി ഐമാരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ലഹരിമരുന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്