ആലപ്പുഴ മുഹമ്മയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. മുഹമ്മ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കാണപ്പെട്ടത്. പ്രദേശത്ത് പക്ഷിപ്പനി ഭീതി തുടരുന്ന സാഹചര്യത്തില്‍ സംഭവം നാട്ടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജില്ലാ വെറ്റിനറി ഓഫീസറുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാക്കകളുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന് ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച 26 സാമ്പിളുകളും നെഗറ്റീവായിരുന്നു.
നിലവില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ചത്ത നീര്‍പക്ഷികളികളെയും മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനിയെ കുറിച്ച് അവലോകനത്തിനെകത്തിയ കേന്ദ്രസംഘവും മടങ്ങി. പക്ഷികളുടെ ജഡം ഒരു ദിവസത്തിനുള്ളില്‍ ഭോപ്പാലിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചാല്‍ മാത്രമേ വൈറസ് ബാധ സ്ഥിരീകരിക്കാനാകൂ.