പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി മാലിന്യം കത്തിക്കുന്ന  തീച്ചൂളയില്‍ വീണു , പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ മാലിന്യം കത്തിക്കുന്ന തീച്ചൂളയിലേക്ക് അതിഥി തൊഴിലാളി വീണു. കൊല്‍ക്കത്ത സ്വദേശി നസീറാണ് മാലിന്യക്കുഴിയിലെ തീച്ചൂളയിലേക്ക് വീണുപോയത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

പെരുമ്പാവൂര്‍ ഓടക്കാലി ജംഗ്ഷനിലുള്ള യൂണിവേഴ്‌സല്‍ പ്ലൈവുഡിലെ ഇതര സംസ്ഥാന തൊഴിലാളിയാണ് മാലിന്യക്കൂമ്പാരത്തിലേക്ക് പതിച്ചത്. പ്ലൈവുഡ് ഉത്പന്നങ്ങളുടെ വേസ്റ്റ് ഈ ഭാഗത്തിട്ടാണ് കത്തിക്കുന്നത്.

ഓരോ തവണയും കത്തിച്ചതിന് ശേഷം അതിന് മുകളില്‍ മണ്ണിട്ട് നികത്തി വീണ്ടും കത്തിക്കുകയാണ് പതിവ്. മരത്തിന്റെ വേസ്റ്റാണ് കത്തിക്കുന്നത്. എല്ലാ ദിവസവും രാത്രി ഈ കുഴി നനക്കുകയും ചെയ്യും. തീപിടുത്തം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 15 അടി താഴ്ചയുള്ള മാലിന്യക്കുഴിയില്‍ വീണുപോയ തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവിടെ താത്കാലികമായി ജോലിക്ക് വന്നയാളാണെന്നാണ് അറിയാന്‍ സാധിച്ചത്. ആറ് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ