'എക്സിറ്റ് പോളുകളല്ലാ, ജനവിധി എക്സാക്റ്റ് പോൾ'; വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് വോട്ടർമാർ മറുപടി നൽകിയെന്ന് ഷാഫി പറമ്പിൽ

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്ന് ഷാഫി പറമ്പിൽ. എക്സിറ്റ് പോളുകളല്ലാ ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.

രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളിയെന്നും കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി കൂട്ടിച്ചേർത്തു. വടകരയിലെയും കോഴിക്കോട്ടെയും മതേതര മനസ്സുകൾക്ക് നന്ദിയെന്ന് കോൺ​ഗ്രസ് നേതാവ് എംകെ രാഘവനും പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംകെ രാഘവൻ.

അതേസമയം ഷാഫി പറമ്പിൽ ഒരു ലക്ഷം വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജയായിരുന്നു ഷാഫിയുടെ പ്രധാന എതിരാളി. പ്രഫുൽ കൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ