കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ വെള്ളറടയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകനെതിരെ പാങ്ങോട് പൊലീസ് കേസെടുത്തു എന്നാണ് റിപ്പോർട്ട്.

കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read more

അതേസമയം ആറന്മുളയിൽ കോവിഡ്‌ രോഗിയെ കനിവ് 108 ആംബുലൻസിന് ഉള്ളിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിലെ പ്രതി നൗഫലിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. നൗഫലിനെ ഡ്രൈവർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.