തലസ്ഥാനത്ത് മുൻ ഡി.സി.സി ജനറൽ സെക്രട്ടറി അടക്കം നിരവധി നേതാക്കൾ പാർട്ടി വിട്ടു

തിരുവനന്തപുരത്ത് മുൻ ഡിസിസി ജനറൽ സെക്രട്ടറി കെ എസ് അനിൽ നെയ്യാറ്റിൻകര കോൺഗ്രസ്‌ വിട്ടു. ഗ്രൂപ്പുവഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ വിടുന്നതെന്ന്‌ കെ എസ് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌ എസിൽ ചേർന്നു പ്രവർത്തിക്കാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 22 മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആയിരത്തോളം പ്രവർത്തകരും ഇതോടൊപ്പം പാർട്ടി വിട്ടതായി അനിൽ പറഞ്ഞു.

ഗ്രൂപ്പുവഴക്കും ജാതി അതിപ്രസരവും മൂലം പാർട്ടിയിൽ പ്രവർത്തിക്കാനാകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 14 സീറ്റിൽ 11ലും ഒരേ ഗ്രൂപ്പാണ്‌ മത്സരിച്ചത്‌. ഗ്രൂപ്പിൽ പെടാത്തവർക്ക്‌ നേതൃസ്ഥാനത്തേക്ക്‌ വരാനാകുന്നില്ല. പിന്നോക്ക ജാതിക്കാരനായതിനാൽ അവഗണിക്കപ്പെട്ടു. കഴക്കൂട്ടം ഡി സതീശൻ, അഡ്വ. രാജീവ്, സുകു പാൽക്കുളങ്ങര, പേട്ട സുഗുണൻ, ഡി സുരേന്ദ്രൻ, പീറ്റർ പെരേര, രാധാകൃഷ്ണൻ ശാന്തിവിള തുടങ്ങിയവരും രാജി വെച്ചവരില്‍ പെടുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ