തിരുവനന്തപുരത്ത് അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

തിരുവനന്തപുരം  പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് മരിച്ചത്.   ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്  പുത്തൻതോപ്പ് റോജാ  ഡെ്യ്ലിനിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനയും വീട്ടിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നര വർഷം മുമ്പായിരുന്നു രാജു ജോസഫിന്റെയും അഞ്ജുവിന്റെയും വിവാഹം. അഞ്ജു വെങ്ങാനൂർ  സ്വദേശിയാണ്. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Read more

കുട്ടിയെ മാത്രമേ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചുള്ളുവെന്നും ഗുരുതാരാവസ്ഥയിൽ പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ  രാജു ജോസഫ്  ശ്രമിച്ചില്ലെന്നും  ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജുവിന്റേത് അത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.