വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

വയനാട് ഉപതിരഞ്ഞെടുപ്പിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നാം സ്ഥാനവും, എൽഡിഎഫ് സത്യൻ മൊകേരി രണ്ടാം സ്ഥാനവും, ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനവും നേടി.

8 സ്വതന്ത്രരും, നവരംഗ് കോൺഗ്രസ് പാർട്ടി, കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്, ദേശീയ ജന സേന പാർട്ടി, ബഹുജൻ ദ്രാവിഡ പാർട്ടി, റൈറ്റ് ടു കോൾ പാർട്ടി എന്നിവരും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. നോട്ടക്ക് 5076 വോട്ടുകൾ കിട്ടിയപ്പോൾ 2000 വോട്ട് പോലും മറ്റ് സ്ഥാനാത്ഥികൾക്ക് നേടാനായില്ല.

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1321 വോട്ട്, ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) 1196 വോട്ട്, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്) 1170 വോട്ട്, സോൻ സിംഗ് യാദവ് (സ്വതന്ത്രൻ) 1067 വോട്ട്, രുക്മിണി (സ്വതന്ത്രൻ) 917 വോട്ട്, ആർ രാജൻ (സ്വതന്ത്രൻ) 517 വോട്ട്, ദുഗ്ഗിരാള നാഗേശ്വര റാവു (ദേശീയ ജന സേന പാർട്ടി) 373 വോട്ട്, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു കോൾ പാർട്ടി) 306 വോട്ട്, എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 270 വോട്ട്, ഡിആർ കെ പത്മരാജൻ (സ്വതന്ത്രൻ) 242 വോട്ട്, എ നൂർ മുഹമ്മദ് (സ്വതന്ത്രൻ) 210 വോട്ട്, ഇസ്മയിൽ സാബി ഉള്ളാ (സ്വതന്ത്രൻ) 196 വോട്ട് എന്നിങ്ങനെയാണ് നേടിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ