പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥ; ശോഭ സുരേന്ദ്രനും ടി സിദ്ദിഖും വേട്ടയാടുന്നുവെന്ന് ജസ്‌ന സലിം

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തനിക്കെതിരെ വ്യാപക ആക്രമണം നടത്തുന്നതായി ശ്രീകൃഷ്ണന്റെ ചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ച ജസ്‌ന സലിം. തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ജസ്‌ന പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ തനിക്കെതിരെ ആക്രമണം നടത്തുന്നതായാണ് ജസ്‌നയുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ റോഷന്‍ എന്നിവര്‍ക്കെതിരെയാണ് ജസ്‌നയുടെ ആരോപണം. റോഷന്‍ തന്നെ നിരന്തരം ഉപദ്രവിച്ചെന്നും ഇയാള്‍ക്കെതിരെ നല്‍കിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ജസ്‌ന പറയുന്നു. ടി സിദ്ദിഖ് റോഷനെ സഹായിക്കുന്നതായാണ് ജസ്‌നയുടെ ആരോപണം.

തന്നെ സഹായിക്കുന്നവരെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ ജസ്‌ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെയും ആരോപണം ഉന്നയിച്ചു. ശോഭ സുരേന്ദ്രനും തന്നെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കാനാണ് ജസ്‌നയുടെ തീരുമാനം.

Latest Stories

മുഹമ്മദ്പൂർ മോഹൻപൂരായി, ഔറംഗസെബ്പൂർ ശിവാജി നഗറായി; മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള 15 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സർക്കാർ

'റോഡ് നടക്കാനുള്ളതാണ് നിസ്‌കരിക്കാനുള്ളതല്ല'; അച്ചടക്കം ഹിന്ദുക്കളിൽ നിന്നും പഠിക്കണമെന്ന് യോഗി ആദിത്യനാഥ്‌

ഓസ്‌കര്‍ എന്‍ട്രി ചിത്രത്തിന് ഇന്ത്യയില്‍ വിലക്ക്; 'സന്തോഷ്' പ്രദര്‍ശിപ്പിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി

പ്രാദേശിക നേതാക്കളെയെല്ലാം കാണണം, പരിചയപ്പെടണം; കേരളം പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖർ

'എമ്പുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യത'; സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്ന് മന്ത്രി എംബി രാജേഷ്

'എമ്പുരാന്‍' സാമൂഹിക വിപത്തോ? സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകരും, അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണം; വന്‍ പ്രതിഷേധം

RR UPDATES: എന്തൊരു അഹങ്കാരമാണ് ചെറുക്കാ, മോശം പെരുമാറ്റം കാരണം എയറിൽ കയറി റിയാൻ പരാഗ്; വീഡിയോ കാണാം

സസ്പെൻസ് ഫേസ്‌ബുക്ക് പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്; ചർച്ച, രാജി സൂചനയെന്ന് കമന്റ് ബോക്സ്

എമ്പുരാൻ പാർലമെന്റിൽ ചർച്ചയാകുമോ? വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി എഎ റഹീം എംപി