പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വെള്ളായണി പറക്കാട്ട് കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ അറിയിച്ചു. ജൂണ്‍ 28ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കുട്ടികള്‍ മരിച്ച പറക്കാട്ട് കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത പരിഹരിക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വേനല്‍ക്കാലത്ത് കുളത്തില്‍ നിര്‍മ്മിച്ച കിണറില്‍ അകപ്പെട്ടാകാം കുട്ടികള്‍ മരിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഏറെക്കാലമായി ഉപയോഗ ശൂന്യമായി കിടന്ന കുളം സമീപകാലത്താണ് നവീകരിക്കാന്‍ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോള്‍ അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ രണ്ട് കുട്ടികളാണ് മരിച്ചത്.

കുളത്തിനുള്ളില്‍ അപകടം നിലനിറുത്തി അപകടം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കി കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കുളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിലുണ്ട്.

കഴിഞ്ഞ ദിവസം നേമം വിക്ടറി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളും അയല്‍ക്കാരുമായ മുഹമ്മദ് ബിലാലും മുഹമ്മദ് ഇഹ്‌സാനുമാണ് പറക്കാട്ട് കുളത്തില്‍ മുങ്ങി മരിച്ചത്.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്