ചെറാട് മലയില്‍ കയറിയ സംഭവം; രാധകൃഷ്ണന് എതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ്

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആള്‍ക്കെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ്. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാം. പ്രദേസവാസിയായ രാധാകൃഷ്ണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയതാകാം എന്നും തിരിച്ച് വരുന്നതിനിടെ വഴി തെറ്റിയത് ആകാമെന്നുമാണ് നിഗമനം.

ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ (45) മലയുടെ മുകളില്‍ നിന്ന് കണ്ടെത്തി താഴെ എത്തിച്ചത്. മലമുകളില്‍ നിന്ന് ഫ്ലാഷ് ലൈറ്റ് തെളിഞ്ഞ് കണ്ടതോടെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇയാളെ ഉടന്‍ തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 9.30യോടെ ആണ് മലമുകളില്‍ ഫ്ലാഷ് ലൈറ്റ് കണ്ടത്. മണിക്കൂറകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 12.45 ഓടെയാണ് ആളെ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇയാള്‍ വനമേഖലയില്‍ ചുറ്റക്കറങ്ങുന്നയാളാണ് എന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. ആറ് മണിയോടെയാണ് ഇയാള്‍ മല കയറിയത്.

എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഒന്നിലധികം ഫ്ലാഷ് ലൈറ്റുകള്‍ കണ്ടിരുന്നുവെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാം എന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സൈന്യം രക്ഷപ്പെടുത്തിയത്. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം പുറത്തെത്തിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ തെറ്റി വീളുകയായിരുന്നു.

ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. തിങ്കളാഴ്ച മലയില്‍ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ചയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ