കൊല്ലത്ത് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; ഒളിവിൽ പോയ അജ്മൽ അറസ്റ്റിൽ, ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറും അജ്മലും മദ്യപിച്ചിരുന്നതായി പൊലീസ്

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതി അജ്മൽ അറസ്റ്റിൽ. ശാസ്‌താംകോട്ട പതാരത്ത് നിന്നാണ് അജ്മലിനെ പിടികൂടിയത്. നാട്ടുകാർ മർദ്ധിക്കുമെന്ന് ഭയന്നാണ് കാർ നിർത്താതെ പോയതെന്നാണ് അജ്മൽ നൽകിയ മൊഴി. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയാണ് അജ്മൽ.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സ്കൂട്ടറിൽ നിന്ന് താഴെ വീണ സ്ത്രീയുടെ ശരീരരത്തിലൂടെ കാർ ഓടിച്ചുകയട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ച ഫൗസിയക്കും പരിക്ക് പറ്റിയിട്ടുണ്ട്.

കാറിൽ അജ്മലിനൊപ്പം ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ അവരെ രക്ഷപെടുത്താൻ തയാറാകാതെ അജ്മൽ കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിറക്കുക ആയിരുന്നു. യുവതി താഴെ വീണപ്പോൾ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാർ ബഹളം വെച്ച് കാർ നിർത്താൻ ആവശ്യപ്പെടുക ആയിരുന്നു. ഡ്രൈവർ അതൊന്നും ശ്രദ്ധിക്കാതെ കാർ ഓടിച്ച് മുന്നോട്ട് പോയി. ഒടുവിൽ അവർ തന്നെയാണ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്