വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു വിദ്യാര്‍ത്ഥിനി കൂടി ചികിത്സയിലിരിക്കെ മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ ആണ് മരിച്ചത്. റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് എറിന്‍ മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.

വെള്ളത്തില്‍ വീണ ആന്‍ ഗ്രേസ്, അലീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തില്‍പ്പെട്ട നിമ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30ഓടെ ആയിരുന്നു അപകടം നടന്നത്.

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍പ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും, ഐറിനും, അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാള്‍ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്.

Latest Stories

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക

കാനഡ പ്രധാനമന്ത്രിയായി മാർക്ക് കാർണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാന വെല്ലുവിളി ട്രംപിനെ നേരിടൽ

അവൾ കണ്ണ് തുറന്നപ്പോൾ വെള്ള നിറമായിരുന്നു, മെല്ലെ പോവുകയാണെന്ന് എനിക്കും മനസിലായി: മോനിഷയുടെ മരണത്തെക്കുറിച്ച് അമ്മ ശ്രീദേവി

ആണവ ചർച്ചകൾക്കായി ടെഹ്‌റാനിൽ ട്രംപിന്റെ സമ്മർദ്ദം; വഴങ്ങിലെന്ന ഇറാന്റെ നിലപാടിനെ പിന്തുണച്ച് ചൈനയും റഷ്യയും

ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണത; വിമര്‍ശിച്ച് എന്‍ ആര്‍ നാരായണ മൂര്‍ത്തി

ബ്രാഹ്‌മണര്‍ ദരിദ്രര്‍, കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല; കാരണം ജനിതകപരമായ പ്രശ്‌നങ്ങളെന്ന് ജി സുധാകരന്‍

ചില 'അക്രമികൾ' ഹോളി ആഘോഷങ്ങളെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനുള്ള ഒരു ഉറവിടമാക്കി മാറ്റി: മെഹബൂബ മുഫ്തി