ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഒരു മാസത്തേക്കാണ് താരത്തിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം നടന്നത്.
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെന്‍ട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.