പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്നും ജെസിബി കാണാതായ സംഭവം; മുക്കം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; വാഹനം സ്റ്റേഷനില്‍ നിന്ന് മാറ്റിയത് കേസില്‍ കൃത്രിമം കാണിക്കാന്‍

കോഴിക്കോട് മുക്കത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്നും ജെസിബി കാണാതായ സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. മുക്കം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നൗഷാദിനെയാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്. വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലായ ജെസിബി ആയിരുന്നു കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തിയിരുന്നു.

സെപ്റ്റംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ വാഹനാപകടം സംഭവിച്ചത്. ജെസിബി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തിന് കാരണമായ ജെസിബിയ്ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. കൂടാതെ വാഹനത്തിന് നമ്പര്‍ പ്ലേറ്റും ലൈറ്റും ഉണ്ടായിരുന്നില്ല. കേസ് കോടതിയിലെത്തുമ്പോള്‍ വാഹനത്തിന്റെ ഉടമസ്ഥന്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാലാണ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് വാഹനം മാറ്റിയത്.

കേസില്‍ കൃത്രിമം കാണിക്കാന്‍ ലക്ഷ്യമിട്ടാണ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനം മാറ്റി എല്ലാ രേഖകളുമുള്ള മറ്റൊരു വാഹനം സ്റ്റേഷന്‍ വളപ്പില്‍ കൊണ്ടിട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിറ്റേ ദിവസം തന്നെ വാഹനം കണ്ടെത്തിയിരുന്നു. വാഹനം സ്റ്റേഷന്‍ പരിസരത്ത് നിന്ന് മാറ്റിയതില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൂടി പങ്ക് തിരിച്ചറിഞ്ഞതോടെയാണ് സസ്‌പെന്‍ഷന്‍.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും