ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന സംഭവം; വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍

കൊല്ലം പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് രണ്ടുമാസം പിന്നിടുമ്പോഴേക്കും തലവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ആവശ്യമായി വന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടത്തിന് ചോര്‍ച്ചയുണ്ടെന്ന് അറിഞ്ഞിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിന്റെ ബില്‍ പൂര്‍ണമായും കൈമാറിയിട്ടില്ല. ഒരു അഴിമതിയും അനുവദിക്കില്ല. എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. പ്രധാന കെട്ടിടത്തിലെ ജിപ്‌സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്.

കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. രണ്ടുമാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

ഈ ആയുര്‍വേദ ആശുപത്രി നേരത്തെയും വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്നും ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ടൈലുകളടക്കം ഇളകിപ്പോയതിനെ തുടര്‍ന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആശുപത്തരി അധികൃതരെ ശകാരിച്ചിരുന്നു. ഈ സംഭവം അന്ന് വിവാദമായിരുന്നു.

അതേസമയം ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും രോഗികള്‍ എത്തുന്ന ആശുപത്രിയാണ് തലവൂര്‍ ആയുര്‍വേദ ആശുപത്രി.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു